Kerala Flood 2018

 
പ്രളയം വരുത്തിയ പാരിസ്ഥിതിക-ജൈവവൈവിധ്യ ശോഷണത്തെ 
നമുക്ക് വീണ്ടെടുക്കാം!
 
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടത്.  ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നാശമുണ്ടാക്കിയതോടൊപ്പം നമ്മുടെ പരിസ്ഥിതിയ്ക്കും ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഗുരുതരമായ രീതിയില്‍ ശോഷണം സംഭവിച്ചിട്ടുണ്ട്.  ഭാവിയില്‍ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ മനുഷ്യന് തുണയാകുന്നതിന് നമ്മുടെ പരിസ്ഥിതി-ജൈവ-ആവാസവ്യവസ്ഥകളെ വീണ്ടെടുക്കേണ്ടതുണ്ട്.  അത്തരത്തില്‍ വീണ്ടെടുത്ത സാഹചര്യം ലോകത്തിന്റെ പലഭാഗത്തും ഉണ്ടായിട്ടുണ്ട്.  കേരളത്തിന്റെ പാരിസ്ഥിതിക പുനരുദ്ധാരണത്തിന് പ്രചോദനമാകുതിനായി  ഐക്യരാഷ്ട്രസഭയുടെ വീഡിയോ കാണാവുന്നതാണ്.