Thiruvananthapuram
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന ജില്ലാതല പ്രോജക്ട് അവതരണ മല്‍സരത്തില്‍ ശാസ്ത്രപ്രതിഭകള്‍ മാറ്റുരച്ചു. ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മല്‍സരത്തില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി 15 ഗ്രൂപ്പുകളാണ് മല്‍സരിച്ചത്. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും എന്നതായിരുന്നു വിഷയം.
സ്കൂളില്‍ പഠിച്ച ശാസ്ത്രസത്യങ്ങളുടെ പൊരുള്‍ തേടി കൃഷിഭൂമിയിലേക്ക് ചെന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് പഠിച്ചാണ് കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. ചാര്‍ട്ടുകളുടെ സഹായത്തോടെയായിരുന്നു വസ്തുതകള്‍ വിശദമാക്കിയത്. സീനിയര്‍ വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്.എസ്.എസിലെ ആര്‍ച്ച എ.ജെ., ദേവിക എസ്. എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കേരളത്തിന്റെ നെല്ലറയായ പാലക്കാട് നാല് പഞ്ചായത്തുകളിലെ കര്‍ഷകരെയും കേസ് സ്റ്റഡിയായി 45 ഏക്കറില്‍ കൃഷിചെയ്യുന്ന ഒരു കര്‍ഷകനെയും ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് ഇവരെ ഒന്നാം സ്ഥാനത്തിന് അര്‍ഹരാക്കിയത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി പരമ്പരാഗത കര്‍ഷകര്‍ ധാരാളം പ്രതിബന്ധങ്ങള്‍ നേരിടുന്നുണ്ടെങ്കിലും കൃഷിയില്‍ പുതുതന്ത്രങ്ങള്‍ സ്വീകരിച്ചാല്‍ അതിജീവനം സാധ്യമാണെന്നാണ് ഇവരുടെ നിഗമനം. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ജൈവകൃഷിയും കണ്ടല്‍കാടുകളും ഉള്‍പ്പെടെ ജൈവവൈവിധ്യസംരക്ഷണത്തിന് കൈക്കൊള്ളേണ്ട മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് പറഞ്ഞ പേട്ട ജി.ബി.എച്ച്. എസ്. എസ്. വിദ്യാര്‍ത്ഥികളായ വിജയ് ശങ്കറും സ്വാതി സതീഷും സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇതേ സ്കൂളിലെ അലിഫാത്തിമ എ., മഹിത മണികണ്ഠന് എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.
കേരളത്തിലെ എള്ളുകൃഷിക്ക് പേരുകേട്ട ആലപ്പുഴയിലെ ഓണാട്ടുകരയും കൊല്ലം ജില്ലയിലെ ചിലഭാഗങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാവ്യതിയാനം എള്ളുകര്ഷകരെ ബാധിച്ചതെങ്ങനെ എന്ന് വിശദമാക്കിയ പഠനം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ എം.എസ്. സ്വാഗത, അഭിഷേക് രതീഷ് എന്നിവരാണ് പഠനം നടത്തിയത്. കൃഷിയിടങ്ങളില്‍ നിന്ന് പരമ്പരാഗത കിഴങ്ങുവര്‍ഗങ്ങള്‍ അപ്രത്യക്ഷമാകുന്നതില്‍ കാലാവസ്ഥാവ്യതിയാനത്തിനുള്ള പങ്ക് വെളിപ്പെടുത്തിയ തോന്നക്കല്‍ ഗവ. എച്ച്. എസ്.എസ്. വിദ്യാര്‍ത്ഥകളായ നിരഞ്ജന് എസ്., നിയ എസ്. ആര് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം: തോന്നക്കല്‍ സെന്റ് തോമസ് എച്ച് എസ്. എസിനെ പ്രതിനിധീകരിച്ച എയ്ഡന്‍ ഷിബു, ആദര്‍ശ് എസ്. എം. വിജയികള്‍ക്ക് ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീന എം. സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നേരത്തേ സ്കൂള്‍ ഹെഡ്മിസ്ട്രസ് കുമാരി ലതിക എം.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികളാണ് നാളയുടെ നേതൃത്വം എന്നതിനാല്‍ ജൈവവൈവിധ്യ സംരക്ഷണ ബോധം ഇളം തലമുറക്ക് പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉദ്ദേശ്യത്തോടെയാണ് പ്രോജക്ട് അവതരണ മല്‍സരം എല്ലാ ജില്ലയിലും നടത്തുന്നത്. കോര്‍കമ്മിറ്റി അംഗം രാജേഷ് വി.വി. ആശംസകള്‍ നേര്‍ന്നു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അഖില എസ്. നായര്‍ സ്വാഗതവും കോര്‍ കമ്മിറ്റി അംഗം സാബു എന്‍. നന്ദിയും പറഞ്ഞു.
|
Kollam
Pathanamthitta
പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പന്ത്രണ്ടാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായ ജില്ലാതല പ്രൊജക്റ്റ് അവതരണ മത്സരം പത്തനംതിട്ട ജില്ലയിൽ 10/01/2020 ന് തിരുവല്ല DIET-ൽ വെച്ച്
നടത്തപെടുകയുണ്ടായി. ശ്രീമതി രമണി ജി (ഹെഡ് മിസ്ട്രസ്, ഗവണ്മെന്റ് ഹൈ സ്കൂൾ കോഴഞ്ചേരി ) അധ്യക്ഷത വഹിച്ച ചടങ്ങ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ കെ പി കൃഷ്ണൻകുട്ടി ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി തൻ്റെ പ്രസംഗത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ശ്രീ മാത്യു എം തോമസ് ചടങ്ങിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അറിയിക്കുകയും കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് ജില്ലാതല കോർ കമ്മിറ്റി അംഗവും കോഴഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂൾ അധ്യാപികയുമായ ശ്രീമതി ശ്രീരഞ്ജു ജി ജൈവവൈവിധ്യ കോൺഗ്രസ്സിനു ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. ശേഷം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ പത്തനംതിട്ട പ്രൊജക്റ്റ് ഫെലോ ശ്രീമതി ആഷി അനു മാത്യു വന്നുചേർന്ന ഏവർക്കും കൃതജ്ഞത അറിയിച്ചതിനെ തുടർന്ന് കാലാവസ്ഥ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്ന വിഷയത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ കുട്ടികൾ തങ്ങളുടെ പ്രൊജക്റ്റുകൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ വിഭാഗം പ്രൊജക്റ്റ് അവതരണ മത്സരത്തിൽ എൻ എസ് എസ് ഗേൾസ് ഹൈ സ്കൂൾ പന്തളം ഒന്നാം സ്ഥാനവും ഗവണ്മെന്റ് ഹൈ സ്കൂൾ മാരൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗം പ്രൊജക്റ്റ് അവതരണ മത്സരത്തിൽ കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനംതിട്ട ഒന്നാം സ്ഥാനവും എം ടി എസ് എസ് യു പി സ്കൂൾ മഞ്ചാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
|
Alappuzha
ആലപ്പുഴ : CBC പ്രോഗ്രാം DDE ശ്രീമതി ധന്യ ആർ കുമാറിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ,SDകോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫസർ ഡോ. ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രാജി സി.ഒ ആശംസയർപ്പിച്ചു.തുടർന്ന് കുട്ടികൾ പ്രോജക്ടുകൾ അവതരിപ്പിച്ചു. ആകെ 'ജൂനിയർ വിഭാഗത്തിൽ 4 ഉം സീനിയർ വിഭാഗത്തിൽ 3 ഉം ടീമുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും .ഇരു വിഭാഗത്തിലും രണ്ട് ടീമുകൾ മാത്രമെ എത്തിയുള്ളൂ. സമയക്കുറവും വേണ്ടത്ര തയ്യാറെടുപ്പും ഇല്ലാത്തതിനാലാണ് പിൻമാറിയതെന്നാണ് അറിയിച്ചത്.ജൂനിയർ വിഭാഗത്തിൽ SDVGov ups നീർക്കുന്നം സ്കൂളിലെ ദേവപ്രിയ ,അഭിഷേക് ടീം ഒന്നാം സ്ഥാനം നേടി. വിഷയബന്ധിതമായ സമീപനം ,മികച്ച അവതരണം, നല്ല ടീം വർക്ക് ഒരു പരിധി വരെ പ്രശ്ന പരിഹാര നിർദ്ദേശങ്ങളും ഉണ്ടായി.രണ്ടാം സ്ഥാനത്ത് വന്നത് KI TE Hട കായങ്കുളത്തെ ആഷിയ റഷീദ്' ,ഷിഫ റഷീദ് ടീം ആണ്.വിഷയബന്ധിത മാ യി രുന്നെങ്കിലും അവതരണം. കുറച്ച് കൂടി മെച്ചപ്പെടേണ്ടിയിരുന്നു. സീനിയർ വിഭാഗത്തിൽ തത്തംപള്ളി സെന്റ് മൈക്കിൾ Hട ലെ ആഷ് ന .ജോസ് ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.മികച്ച വിഷയം. നല്ല ഡാറ്റയും അവതരണവും .രണ്ടാം സ്ഥാനം നേടിയത് പുറക്കാട് SNMHSS ലെ ഐശ്വര്യ രാജ് ,അഥീന ടീം . |
Kottayam
കോട്ടയം: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതലത്തിൽ പ്രോജക്ട് അവതരണ മത്സരം 04/01/2020 ൽ മൗണ്ട് കാർമൽ ജിഎച്ച്എസ്എസ് ൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ഉഷാ ഗോവിന്ദ്, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ഫെലിക്സ് ജോയ്, കെഎസ്ബി ബി ജില്ലാ കോർഡിനേറ്റർ ശ്രീമതി അഞ്ചു എൻ എ, പ്രോജക്ട് ഫെലോ ശ്രീമതി ശ്രീജമോൾ പി ജി എന്നിവർ പ്രസംഗിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 10 ഗ്രൂപ്പുകളാണ് പ്രോജക്ട് അവതരിപ്പിച്ചത്. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫ്രീയ ജോഷി, അരുണിമ എസ് മനോജ് (സെൻതോമസ് മരങ്ങാട്ടുപള്ളി ), രണ്ടാം സ്ഥാനം ഋഷികേശ് ആർ, ദേവ നാഥ് എസ് (എൻഎസ്എസ് എച്ച്എസ്എസ് കിടങ്ങൂർ), സീനിയർ വിഭാഗത്തിൽ ജോജു ജോസഫ്, നോയൽ സിവി (സെന്റ് തോമസ് എച്ച്എസ്എസ് മരങ്ങാട്ടുപള്ളി ), രണ്ടാം സ്ഥാനം മീനാക്ഷി എസ്, നേഹ അന്ന ബിനു (മൗണ്ട് കാർമൽ ജി എച്ച് എസ് എസ് )നും ലഭിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് ട്രോഫികൾ വിതരണം ചെയ്തു.
|
Ernakulam
എറണാകുളം: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ പ്രോജക്ട് അവതരണ മത്സരം 06/01/2020 ല്‍ എസ് ആര് വി എച്ച് എസ് എസ് എറണാകുളം സ്കൂളില്‍ വച്ച് നടന്നു. ശ്രീ. അന്‍സലാം എന്‍ .എക്സ് ( AEO, എറണാകുളം) പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ.എസ് മാധുരി ദേവി ( ഹെഡ്മിസ്ടസ്സ് , എസ്.ആര്.വി.യു.പി എസ് , എറണാകുളം) അധ്യക്ഷത വഹിച്ചു. കെഎസ്ബി ബി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീമതി ശ്രീജ കെ. എസ് സ്വാഗതം ആശംസിച്ചു. ശ്രീ.രാമചന്ദ്രന് പി.കെ (മുന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എസ് ബി.ബി) ആംശസകള്‍ പറഞ്ഞു.പ്രോജക്ട് ഫെലോ ശ്രീ ശ്രീരാജ്. എന്‍.കെ കൃതഞ്ജത പറഞ്ഞു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 7ഗ്രൂപ്പുകളാണ് പ്രോജക്ട് അവതരിപ്പിച്ചത്.
ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അന്ന കൂര്യന്, അനുരൂപ മണിക്കുട്ടന് ( മാര്‍ ഔഗന്‍ ഹൈസ്കൂള്‍ കോടനാട് ) കരസ്ഥമാക്കി. രണ്ടാo സ്ഥാനം നന്ദന പി.വി , മുബ്രസ (ജി.എച്ച് എസ് ബിനാനിപുരം) എന്നിവര്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ സുഹൈല അമീര്‍, ഫാത്തിമ ഫിസ ( ഗവ: ഗേള്‍സ് എച്ച്.എസ്.എസ് പെരുമ്പാവൂര്‍ ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂബി ജോബ്, വിസ്മയ കെ.എസ് (സെന്റ് ജോസഫ് . ഇ എം.എച്ച്.എസ് തൃക്കാക്കര) എന്നീ കുട്ടികള്‍ രണ്ടാം സ്ഥാനം നേടി.
സമാപന ചടങ്ങില്‍ പി.കെ രാമചന്ദ്രന് ,ഡോ.ഷാജു തോമസ് എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
|
Idukki
|
ഇടുക്കി: ജില്ലാതല പ്രോജക്റ്റ് അവതരണ മത്സരം 03/01/2020 ഡയറ്റ് യുപി സ്കൂൾ തൊടുപുഴയിൽ വച്ചു നടന്നു. രജിസ്ട്രേഷൻ രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ഈശ്വര പ്രാർത്ഥനക്കു ശേഷം 10 മണിയോടുകൂടി കാര്യപരിപാടികൾ ആരംഭിച്ചു. ശ്രീമതി അശ്വതി വി. എസ്., ( പ്രോജക്റ്റ് ഫെലോ, കെ.എസ്.ബി.ബി. )സ്വാഗത പ്രസംഗം നടത്തി. ശ്രീ. സോമരാജൻ കെ എം, (പ്രിൻസിപ്പൽ, ഡയറ്റ്, തൊടുപുഴ )അധ്യക്ഷത വഹിച്ചു. ശ്രീ എ കെ ഷാഹുൽ ഹമീദ്, (മുനിസിപ്പൽ വൈസ് ചെയർമാൻ തൊടുപുഴ നഗരസഭ) പരിപാടി ഉദ്ഘാടനം ചെയ്തു. കുമാരി ആര്യ വി.കെ. (പ്രോജക്ട് ഫെലോ, കെ.എസ്.ബി.ബി.) കൃതജ്ഞത അറിയിച്ചു. 11 മണിയോടുകൂടി കുട്ടികളുടെ പ്രോജക്റ്റ് അവതരണം ആരംഭിച്ചു. 2 ജഡ്ജമാരുള്ള പാനൽ കുട്ടികളുടെ പ്രോജക്ടും അവതരണശൈലിയും വിലയിരുത്തുകയും അർഹമായ മാർക്ക് നൽകുകയും ചെയ്തു. തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ ഗൗരിപ്രിയ വി. എസ്., അഫ്രിൻ ആലിയ സുൽഫിക്കർ ( ജി.എച്ച്. എസ്. എസ്. അമരാവതി ) ഒന്നാം സ്ഥാനവും അനശ്വര ടിനു, ജസ്ന കരീം (എസ്. ജി. എച്ച്. എസ്., ഉടുമ്പന്നൂർ ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അന്ന മരിയ ബോബി, ശ്രദ്ധ സണ്ണി (സെന്റ് ജെറോംസ്, വെള്ളയാംകുടി )ഒന്നാം സ്ഥാനവും കാർത്തിക് കൃഷ്ണ, അജയഘോഷ് എൻ.എസ്.(എം.ഇ.എസ് എച്ച്. എസ്. എസ് വണ്ടൻമേട്)രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും ശ്രീ എൻ രവീന്ദ്രൻ( കോർ കമ്മിറ്റി അംഗം, ബി എം സി കോഡിനേറ്റർ, തൊടുപുഴ മുനിസിപ്പാലിറ്റി ) വിതരണം ചെയ്തു. 2 മണിയോടുകൂടി പ്രോഗ്രാം അവസാനിച്ചു. |
Thrissur
തൃശ്ശൂർ: വിദ്യാഭ്യാസ വകുപ്പും ജൈവ വൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിച്ച 12 മത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ്സിൽ ജില്ലാതല പ്രോജക്ട് അവതരണ മത്സരം മാർത്തോമ ജി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ റിൻസ്. പി.സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ജൈവ വൈവിധ്യ ബോർഡിന്റെ തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.
പ്രൊഫസർ രാജു.ടി.ജോൺ, ഡോ.സജി.കെ.എസ്, വിഷ്ണു എ.വി., നിവിൻ വർഗ്ഗീസ്, മജുഷ് എൽ എന്നിവർ പ്രസംഗിച്ചു.
കാലാവസ്ഥ വ്യതിയാനവും കാർഷിക ജൈവ വൈവിധ്യവും എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ജൂനിയർ വിഭാത്തിൽ പുലിയന്നൂർ സെന്റ് തോമാസ് യു.പി. സ്കൂളിലെ ആനന്ദ് കെ.എസും,സാംജോ.ടി.സെബിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിലെ മിഥുൻ കൃഷ്ണ പി-യും, കാർത്തികേയൻ.എയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ മാർത്തോമ ജി.എച്ച്.എസ്.എസിലെ അന്ന അലീന സജിയും, ഹൃദ്യ എം.ആന്റോയും ഒന്നാം സ്ഥാനവും വലപ്പാട് ജി.വി.എച്ച്.എസ്.എസിലെ തസ്ലീമ. പി. എച്ചും, ഫാത്തിമ ഷെറിനും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
|
Palakkad
പാലക്കാട്: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻറെ കുട്ടികളുടെ ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസിനോട് അനുബന്ധിച്ച് പ്രോജക്ട് അവതരണ മത്സരം 04-01-2020 ന് പാലക്കാട് B.E.M.H.S സ്കൂളിൽ വച്ച് നടന്നു. ശ്രീ. ബാബു ബോണാ വെഞ്ചർ, ജില്ലാ കോർഡനേറ്റർ,K.S.B.B, സ്വാഗത പ്രസംഗം നടത്തി. ശ്രീമതി. ഡോറിസ് മനോരമ, (H.M, BEMHSS) ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഡോ. ലക്ഷ്മി. ആർ. ചന്ദ്രൻ ( HOD, Dept. Zoology,NSS College,Nenmara), ഡോ. റിച്ചാർഡ് സ്കറിയ (Asst.Prof,Dept.Geography, govt college,Chittur) ആശംസകൾ അറിയിച്ചു. ഐശ്വര്യ അച്യുതൻ, പ്രോജക്ട് ഫെല്ലോ നന്ദി അറിയിച്ചു.ജൂനിയർ വിാഗത്തിൽ 9 ടീമുകളും, സീനിയർ വിഭാഗത്തിൽ 4 ടീമുകളും പ്രോജക്ട് അവതരണം നടത്തി. ജൂനിയർ വിഭാഗത്തിൽ നിഷാൻ.K ശ്യാം കൃഷ്ണ K.P,( GHSS,ചാലിശ്ശേരി) എന്നിവർ അടങ്ങുന്ന ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനം GGHSS,ആലത്തൂരി ലെ സൂര്യ ഗായത്രിA.R,ഷഹാന ഷെറിൻM.J, എന്നിവർക്ക് ലഭിച്ചു. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആതിര ചന്ദ്രൻK C, ആദിത്യ.K എന്നിവരും, രണ്ടാം സ്ഥാനം അശ്വതി രാജ്.K മേഘ.M,എന്നിവരും കരസ്ഥമാക്കി. രണ്ടു ടീമുകളുംAKNM-MAMHS, കാട്ടുകുളം സ്കൂളിലെ വിദ്യാർഥികൾ ആണ്. പാലക്കാട് DDE,ശ്രീ. കൃഷ്ണൻ.P, നെരിട്ടു എത്തി പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിജയാശംസകൾ അറിയിച്ചു. തുടർന്ന് സമ്മാന്ന ദാനം നിർവഹിച്ചു. |
Malappuram
മലപ്പുറം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് നടത്തിയ കുട്ടികളുടെ പന്ത്രണ്ടാമത് ജൈവ വൈവിധ്യ കോൺഗ്രസ്, ജില്ലാതല മത്സരങ്ങൾ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ. പി. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുൽപ്പാടൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, മലപ്പുറം ഡി. ഡി.ഇ. ശ്രീമതി കെ. എസ്. കുസുമം, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ പി. കെ. ഹൈദ്രോസ് കുട്ടി എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആദിയ സിലിയ, ഹാൻസൻ (എം. വി. എച്.എസ്.എസ്. അരിയല്ലൂർ) ഒന്നാം സ്ഥാനവും അതുൽ നാഥ്, മിൻഹ (ജി. എം. യു.പി. എസ്.വളപുരം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ അരവിന്ദ്, തന്തുൽ (ജി.എച്ച്.എസ്.എസ്. പുറത്തൂർ) ഒന്നാം സ്ഥാനവും മുഹമ്മദ് സിനാൻ, പ്രണവ് (ജി.എം. എച്ച്.എസ്.എസ്. സി. യൂ. ക്യാമ്പസ് ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു
|
Kozhikode
കോഴിക്കോട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് നടത്തിയ കുട്ടികളുടെ പന്ത്രണ്ടാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്, ജില്ലാതല മത്സരങ്ങള്‍ കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു. കോഴിക്കോട് ഡി.ഇ.ഒ. ശ്രീ. എന്‍. മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ചിന്മയ, ആര്യ കൃഷ്ണന് (ക്രെസന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, വാണിമേല്‍) ഒന്നാം സ്ഥാനവും മാളവിക,അഭിനവ് (ജി.യു.പി. എസ്. പടിഞ്ഞാറ്റുമുറി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ അമൃത, നന്ദന(ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ചാലപ്പുറം) ഒന്നാം സ്ഥാനവും സ്വാതി കൃഷ്ണ, ഭദ്ര (സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് പറോപ്പാടി ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. കെ.കെ. ഗൗരി സമ്മാനദാനം നിര്‍വഹിച്ചു
|
Wayanad
Kannur
കണ്ണൂർ : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 12 )o മത് കുട്ടികളുടെ ജൈവവൈവിദ്യ കോൺഗ്രസ് ഗവണ്മെന്റ് ടി ടി ഐ ഫോർ മെൻസ് കണ്ണൂർ ഇൽ വച്ചു നടന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ ശ്രീ. കെ. വി. ഗോവിന്ദൻ അദ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി. പി. ദിവ്യ ഉദ്ഘടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. പി. ജയപാലൻ ആശംസ അർപ്പിച് സംസാരിച്ചു. കിരൺ സാഗർ വി ജില്ലാ കോർഡിനേറ്റർ KSBB സ്വാഗതം പറഞ്ഞ ചടങ്ങിൽ സനേഷ് എം. ടി. നന്ദി പറഞ്ഞു. തുടർന്ന് കാലാവസ്ഥ വ്യതിയാനവും കാർഷിക ജൈവവൈവിദ്യവും എന്ന വിഷയത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ കുട്ടികൾ പ്രൊജക്റ്റ് അവതരിപ്പിച്ചു. സീനിയർ വിഭാഗം പ്രൊജക്റ്റ് അവതരണത്തിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ മൊകേരി ഒന്നാം സ്ഥാനവും എ. കെ. കുഞ്ഞിരാമൻ അടിയോടി സ്മാരക വോകേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യന്നൂർ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ജി. എൻ. യു. പി. സ്കൂൾ നരികോട് ഒന്നാം സ്ഥാനവും കടാങ്കുനി യു. പി. സ്കൂൾ രണ്ടാം സ്ഥാനവും നേടി. സമ്മാന ദാനം വിധി കർത്താകളായ Dr. പ്രമോദ്, വി സി ബാലകൃഷ്ണൻ, Dr. കെ. ടി. മഞ്ജുള എന്നിവർ ചേർന്ന് നിർവഹിച്ചു. |
Kasargod
കാസറഗോഡ്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 12 മത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാ തല പ്രൊജക്റ്റ് അവതരണ മത്സരം 15/01/2020 ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ ടി. വി. പ്രദീപ് കുമാർ അധ്യക്ഷനായ ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ നീതു വി. എസ് സ്വാഗതം പറഞ്ഞു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ശ്രീമതി. ദാക്ഷ പി.വി, പി.ടി.എ. പ്രസിഡന്റ് പല്ലവ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൈവ വൈവിധ്യ ബോർഡ് പ്രൊജക്റ്റ് ഫെല്ലോ സോന പി. നന്ദി പറഞ്ഞു. തുടർന്ന് കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിദ്ധ്യവും എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ കുട്ടികൾ പ്രൊജക്റ്റ് അവതരിപ്പിച്ചു. ഡോ. സുപ്രിയ ( ഹെഡ്, സുവോളജി ഡിപ്പാർട്ട്മെന്റ്, നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് കാഞ്ഞങ്ങാട് ), രഘുനാഥൻ (HSST സുവോളജി, ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ചീമേനി) എന്നിവർ വിധികർത്താക്കളായി.
ജൂനിയർ വിഭാഗത്തിൽ പിലിക്കോട് സി. കെ. എൻ. എസ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ജ്യോതിഷ്മതി, ദേവനന്ദ സുനിൽ എന്നിവർ ഒന്നാം സ്ഥാനവും സഫ്രീന, ഫായിസ യു. എം (ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറം ) രണ്ടാം സ്ഥാനവും സീനിയർ വിഭാഗത്തിൽ അജിനാസ്. സി. എച്, മേഘ വേലായുധൻ (ദുർഗ ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട് )ഒന്നാം സ്ഥാനവും നിരഞ്ജൻ പി. വി. , എബി സെബാസ്റ്റ്യൻ (ജി എച്ച് എസ് എസ് ചായോത്ത് )രണ്ടാം സ്ഥാനവും നേടി. സമ്മാന ദാനം ഡോ. സുപ്രിയ, ഹെഡ്മാസ്റ്റർ ടി. വി. പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
|