![]() |
Tradable bioresources of Kerala and Economic valuation | Reports- Click Here |
![]() |
Tradable bioresources of Kerala and Economic valuation | Reports- Click Here |
|
|
|
|
|
|
പി.ബി.ആര്. 2-ാം ഭാഗം തയ്യാറാക്കല് - ബി.എം.സി.കള്ക്കുള്ള മേഖലാതല പരിശീലന പരിപാടി
|
|
'സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളര്ത്തല് രീതി നടപ്പിലാക്കല്''
ആഗോള ജൈവവൈവിധ്യത്തിന്റെ നിലനില്പ്പിന് പ്രധാനവും അത്യന്താപേക്ഷിതവുമായ സേവനം പരാഗണമാണ്. ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനും ജൈവവൈവിധ്യം നിലനിറുത്തുന്നതിനും പരാഗണ സേവനത്തിലൂടെ വിളവ് വര്ദ്ധനവിനും ഭക്ഷ്യഭദ്രതയ്ക്കും സഹായിക്കുന്ന തേനീച്ചകളെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതോടൊപ്പം സാധാരണക്കാരുടെ സുസ്ഥിരമായ ഉപജീവനമാര്ഗം എന്ന രീതിയില് പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ''സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളര്ത്തല് രീതി നടപ്പിലാക്കല്''എന്ന പദ്ധതിയ്ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് (കെ.എസ്.ബി.ബി) തുടക്കം കുറിച്ചിരിക്കുകയാണ്. ചെറുതേനീച്ചകളെ ശാസ്ത്രീയമായി വളര്ത്തി ഔഷധമൂല്യം ഏറേയുളള ചെറുതേന് ശുദ്ധമായി സംഭരിച്ച് വിപണനം നടത്തി കര്ഷകര്ക്ക് അധിക വരുമാനം നേടുവാന് ചെറുതേനീച്ച കൃഷി സഹായകമാകും. പ്രാഥമികഘട്ടമായി തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല് ഗ്രാമപഞ്ചായത്ത് പരിധിയിലുള്പ്പെട്ട 21 ഗോത്രവര്ഗ്ഗ കര്ഷകരെ തെരഞ്ഞെടുത്ത് ബോര്ഡിന്റെ എ.ബി.എസ് ഫണ്ട് വിനിയോഗിച്ച് ശാസ്ത്രീയമായ രീതിയില് ചെറു തേനീച്ച വളര്ത്തുന്നതിനായി 2022 നവംബര് 18, 19 തീയതികളിലായി മലയം, തിരുവനന്തപുരത്തുളള ഫെഡറേഷന് ഓഫ് ഇന്ഡിജീനിയസ് എപ്പികള്ച്ചറിസ്റ്റ് (എഫ്.ഐ.എ) എന്ന സംഘടനയുടെ സഹായത്തോടെ രണ്ട് ദിവസത്തെ പരിശീലനം നല്കുകയുണ്ടായി. ശാസ്ത്രീയമായ രീതിയില് ചെറുതേനീച്ച വളര്ത്തല്, പരിപാലനം, തേന് വേര്തിരിച്ചെടുക്കല്, ശുചിത്വമുള്ള തേന് സംസ്കരണം, വൃത്തിയുള്ളതും ഉയര് നിലവാരമുള്ളതുമായ തേനിന്റെ വിപണനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്കിയത്. തുടര്ന്ന് 2022 നവംബര് 19 ന് ഡോ.സി.ജോര്ജ് തോമസ്, ചെയര്മാന്, കെ.എസ്.ബി.ബിയുടെ അദ്ധ്യക്ഷതയില് നടന്ന സമാപന സമ്മേളനത്തില് ഡോ.സതീഷ് കുമാര്, മെമ്പര്, കെ.എസ്.ബി.ബി സ്വാഗത പ്രസംഗം നടത്തി. ഡോ.സ്റ്റീഫന് ദേവനേശന്, ജനറല് സെക്രട്ടറി, എഫ്.ഐ.എ ആശംസപ്രസംഗം നടത്തി. ചെയര്മാന്, കെ.എസ്.ബി.ബി ചെറുതേനീച്ചയുടെ കോളനിയും കൂടും ഉള്പ്പെടെ ഗോത്രവര്ഗ്ഗ കര്ഷകര്ക്ക് കൈമാറി. ഡോ.വിമല്കുമാര്.സി.എസ്. , പ്രിന്സിപ്പല് സയന്റിഫിക് ഓഫീസര്, കെ.എസ്.ബി.ബി, നന്ദി രേഖപ്പെടുത്തി. ഡോ.ബിജോയ് മാത്യൂ, സീനിയര് സയന്റിസ്റ്റ്, ജെ.എന്.ടി.ബി.ജി.ആര്.ഐ, ഡോ.കെ.എസ്.പ്രമീള, റിട്ട.പ്രൊഫസര്, KAU, ഡോ.പ്രീത.എന്, സീനിയര് റിസര്ച്ച് ഓഫീസര്, കെ.എസ്.ബി.ബി, ഡോ.ജിജി സി രാജന്, റിസര്ച്ച് ഓഫീസര്, കെ.എസ്.ബി.ബി, ശ്രീ.മനോജ്.കെ, എസ്.റ്റി.പ്രൊമോട്ടര്, കാട്ടാക്കട ട്രൈബല് എക്സറ്റന്ഷന് ഓഫീസ്, ശ്രീ.പ്രവീണ്, ഗ്രാഫിക് ഡിസൈനര്, കെ.എസ്.ബി.ബി എന്നിവരും ടി ചടങ്ങില് സന്നിഹിതരായിരുന്നു.
|
![]() |
![]() |
|
ഫെബ്രുവരി മാസത്തിൽ കോഴിക്കോട് വച്ചു നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യകോൺഗ്രസിന് മുന്നോടിയായി എല്ലാ ജില്ലകളിലും കുട്ടികളുടെജൈവ വൈവിധ്യ കോൺഗ്രസ് നടന്നു വരികയാണ്. ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരങ്ങൾ പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. മണക്കാട് ഗവ. ഫോർട്ട് യു.പി .എസിൽ 19/ 11/ 2022 നു നടന്ന മത്സരങ്ങളിൽ ജില്ലയിലെ മുപ്പതോളം സ്കൂളുകളിൽ നിന്നായി ഇരുനൂറ്റി പന്ത്രണ്ടോളം കുട്ടികൾ പങ്കെടുത്തു. പ്രൊജക്റ്റ് അവതരണം, പെൻസിൽ ഡ്രായിങ്, പെയിന്റിങ്, ഉപന്യാസ രചന ഓൺലൈൻ ഫോട്ടോഗ്രാഫി എന്നീ മത്സര യിനങ്ങളാണുണ്ടായിരുന്നത്. രാവിലെ നടന്ന ഉദ്ഘാടന സമ്മേളത്തിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം ശ്രീ. കെ.വി. ഗോവിന്ദൻ അദ്ധ്യക്ഷനായി. ബോർഡ് അംഗം ഡോ. കെ. സതീഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്രീ സി.സി. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് അംഗം ഡോ. കെ.ടി. ചന്ദ്രമോഹൻ പരിപാടിയിൽ ആമുഖ ഭാഷണം നടത്തി. എഇഒ ശ്രീ ഗോപകുമാർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷെമി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സീനിയർ റിസർച്ച് ഓഫീസർ ഡോ . അഖില എസ്. നായർ സ്വാഗതവും ജില്ലാകോർഡിനേറ്റർ ശ്രീ എ. ഷിനു നന്ദിയും പറഞ്ഞു. വൈകിട്ട് നാലര മണിക്ക് സമ്മാന ദാനം നടത്തി.
|
|
![]() |
![]() |
![]() |
|
|
ജൈവവൈവിധ്യ ക്ലബ്ബുകള്ക്കുളള പരിശീല പരിപാടി
സംസ്ഥാന തല ഉദ്ഘാടനം
കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്ഡിന്റ നേതൃത്വത്തില് കേരളത്തിലെ സ്കൂളുകളില് രൂപീകരിച്ചിട്ടുള്ള ജൈവവൈവിധ്യ ക്ലബ്ബുകള്ക്ക് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില് പ്രായോഗിക പരിശീലനം നല്കുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് തുടക്കം കുറിച്ചു. കേരളത്തിലെ ജൈവവൈവിധ്യ ക്ലബ്ബുകളുടെ പ്രവര്ത്തനം സജീവമാക്കുകയും അതിലൂടെ പുതുതലമുറയെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്ത്തനങ്ങളില് ഭാഗവാക്കാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 5.11.2022 ന് രാവിലെ 10 മണിക്ക് വള്ളക്കടവിലുള്ള ജൈവവൈവിധ്യ മ്യൂസിയത്തില് വച്ച് ഡോ.കെ സതീഷ് കുമാര്, ബോര്ഡ് മെമ്പര്, കെ.എസ് .ബി.ബി നിര്വഹിച്ചു. പ്രസ്തുത പരിപാടിയില് ജൈവവൈവിധ്യ ബോര്ഡ് മെമ്പര്മാരായ ശ്രീ.കെ.വി ഗോവിന്ദന്, ഡോ. ടി.എസ്.സ്വപ്ന, ഡോ.കെ സതീഷ് കുമാര് എന്നിവരും ജൈവവൈവിധ്യ ബോര്ഡ് പ്രിന്സിപ്പല് സയന്റിഫിക് ഓഫീസര് ഡോ.സി.എസ് വിമല്കുമാറും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില് ജൈവവൈവിധ്യ ക്ലബ്ബ് അംഗങ്ങള്ക്ക് ക്ലാസ്സുകള് നല്കി. തുര്ന്ന് ശ്രീമതി.ലക്ഷ്മി സുരേഷ്, റിസര്ച്ച് സ്കോളര്, ജെ.എന്.ടി.ബി.ജി.ആര്യുടെ നേതൃത്യത്തില് വിദ്യാര്ത്ഥികള്ക്ക് കൊക്കോഡാമ നിര്മ്മിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നല്കി. പ്രസ്തുത പരിശീലന പരിപാടിയുടെ വീഡിയോ ഡോക്കുമെന്റേഷന് നടത്തി മ്യൂഡില് പ്ലാറ്റ്ഫോം മുഖേന സജ്ജമാക്കുന്ന ഓണ്ലൈന് പരിശീലന മോണിറ്ററിംഗ് സംവിധാനത്തിലൂടെ മറ്റു ജില്ലകളിലെ ജൈവവൈവിധ്യ ക്ലബ്ബുകള്ക്കും പരിശീലനം നല്കുന്നതാണ്. കൂടാതെ മറ്റു ജില്ലകളിലും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില് തുടര് പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നതാണ് .
|
|
![]() |
|
|
പി.ബി.ആര് രണ്ടാം ഭാഗം തയ്യാറാക്കല് കരട് മാര്ഗ്ഗരേഖയിന്മേലുള്ള ചര്ച്ചയും അന്തിമമാക്കലും ഏകദിന ശില്പശാല തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില് വച്ച് നടന്നു.
|
![]() |
![]() |
![]() |
![]() |
കാസർഗോഡ് ജില്ലയിലെ വലിയപറമ്പ പഞ്ചായത്തിലെ ഇടയിലേക്കാട് ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാക്കുന്നതിന്റെ ഭാഗമയുള്ള ജനസഭ ഇടയിലേക്കാട് കാവിനു സമീപം നടന്നു . സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ, മെമ്പർ സെക്രട്ടറി ഡോ. സന്തോഷ്കുമാർ എ വി, ജില്ലാ കോ ഓർഡിനേറ്റർ, ബിഎംസി ചെയർമാൻ, സെക്രട്ടറി, ജനപ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, കാവ് സംരക്ഷണ കമ്മിറ്റി അംഗങ്ങൾ,നഗാലയം കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുത്തു. |
![]() |
![]() |
![]() |
![]() |
![]() |
![]() |
വിതുര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് വച്ച് നടന്ന നാട്ടറിവ് - ഏകദിന എഴുത്ത് ശാല
|
![]() |
![]() |
ജൈവവൈവിധ്യവുമായി ഇഴചേര്ന്ന് കിടക്കുന്ന പാരമ്പര്യ സാംസ്കാരിക വിജ്ഞാനങ്ങളുടെ (നാട്ടറിവുകള്) തല്സ്ഥിതി പഠനം, ശേഖരണം, സംരക്ഷണം, സുസ്ഥിര ഉപയോഗം, ഉപയോഗത്തിലൂടെ ആര്ജിതമാകുന്ന പ്രയോജനങ്ങളുടെ പങ്കിടല് (Access and Benefit Sharing) തുടങ്ങിയവ ബി.എം.സി കളുടെ നേതൃത്ത്വത്തില് പഞ്ചായത്തുതലത്തില് നടപ്പിലാക്കുന്നതിന് വ്യക്തമായ മാര്ഗ്ഗനിര്ദ്ദേശം തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് ഈ മേഖലയിലെ വിദഗ്ദരെ ഉള്പ്പെടുത്തികൊണ്ട് 07.07.2022 ന് മെഡിസിനല് പ്ലാന്ഡ് ബോര്ഡിന്റ പൂജപ്പുര, തിരുവനന്തപുരത്തുളള റീജിയണല് ഓഫീസില് വച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
|
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തിരുവനന്തപുരo, ജഗതി, ഗവ. ബധിര വിദ്യാലയത്തിൽ വെച്ചുനടത്തിയ പരിസ്ഥിതിദിനാഘോഷം
|
|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
|
|
|
|
|
|
|
|
|
|
|
|
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം - 22 മെയ് 2022, തിരുവനന്തപുരം പാങ്ങോട് ലോവര് പ്രൈമറി സ്കൂളില് വച്ച് നടന്നു.
|
![]() |
![]() |
![]() |
ABS Project at Chirayinkeezhu BMC, Thiruvananthapuram- Inaugurated by Hon'ble MLA Sri. V. Sasi and keynote address by Dr. C. George Thomas, Chairman, KSBB |
![]() |
![]() |
![]() |
![]() |
Sri.K.Krishnankutty, Hon'ble Minister for Electricity, inaugurated BMC district training at Palakkad |
![]() |
![]() |
![]() |
![]() |
District level BMC training programme - Thrissur |
ലോക തണ്ണീര്ത്തട ദിനാചരണം 2022 -ഓണ്ലൈന് മത്സര വിജയികൾ |
||
ഒന്നാം സമ്മാനം |
ശ്രീമതി. ഇന്ദിര കെ.വി.
കള്ളിക്കാട്ട് വീട്
പടിയൂർ, തൃശൂർ
|
|
രണ്ടാം സമ്മാനം |
ഡോ. മാർട്ടിൻ ജി.ഡി.
ഗോപുരതിങ്കൾ ഹൗസ്
അങ്കമാലി സൗത്ത്
എറണാകുളം
|
|
മൂന്നാം സമ്മാനം |
ഡോ. അനൂപ് പി ബാലൻ
ബി.എ.എം. കോളേജ് , തുരുത്തിക്കാട്
പത്തനംതിട്ട
|
|
പ്രോത്സാഹന സമ്മാനം |
നിത്യ എൻ.
ശബരി പി.റ്റി.ബി.എച്ച.എസ്.എസ്.
അടക്കത്തൂർ, പാലക്കാട്
|
![]() |
![]() |
![]() |
![]() |
District level BMC training programme on 12.01.2022 - Kannur |
![]() |
![]() |
District level BMC training programme on 05.01.2022 - Pathanamthitta | |
![]() |
![]() |
District level BMC training programme on 04.01.2022 - Kollam |
![]() |
![]() |
|
One day Workshop on ‘CARBON NEUTRAL PANCHAYATHS’ as part of ‘Capacity Building for Implementation of Biodiversity Act, 2002’ Project
|
|
|
|
|
|
|
ജൈവവൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണം: ജില്ലാതല പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം. |
![]() |
![]() |
|
Consultative Meeting on Local Biodiversity Strategy and Action Plan- Athirappilly Gramapanchayat |
![]() |
![]() |
![]() |
State Level Consultative Workshop of State Biodiversity Strategy and Action Plan held on 7th and 8th December 2021 |
|
|
'ജൈവവൈവിധ്യ സംരക്ഷണ പരിപാലനം ജനങ്ങളിലൂടെ : സാധ്യതകളും നിയമവും' എന്ന പുസ്തകത്തിന്റെ പ്രകാശനം - ബഹു. കേരള മുഖ്യമന്ത്രിയില് നിന്ന് ആദ്യപ്രതി ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏറ്റുവാങ്ങുന്നു. |
|
ജൈവവൈവിധ്യ സംരക്ഷണ പുരസ്കാര വിതരണം | |
|
|
![]() |
![]() |
|
|
![]() |
KSBB on to update Kerala State Biodiversity Strategy and Action Plan. |
![]() |
"Ente thai" the unique plant monitoring app developed by KSBB is available in playstore. Public can download and make use of the same to monitor the saplings planted especially under various schemes of Government Departments. https://play.google.com/store/apps/details?id=in.nic.kerala.biomis.saplings |
![]() |
![]() |
Kerala State Biodiversity Board has prepared the People's Biodiversity Registers (PBRs) in all the 1034 local bodies viz., 941 Grama Panchayats, 87 Municipalities and 6 Corporations |