KSBB Latest Events

 

 'ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളര്‍ത്തല്‍ രീതി നടപ്പിലാക്കല്‍' എന്ന പദ്ധതി
ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനും ജൈവവൈവിധ്യം നിലനിറുത്തുന്നതിനും പരാഗണ സേവനത്തിലൂടെ വിളവ് വര്‍ദ്ധനവിനും ഭക്ഷ്യഭദ്രതയ്ക്കും സഹായിക്കുന്ന ചെറു ഷഡ്പദങ്ങളാണ് ചെറുതേനീച്ചകള്‍.  ചെറുതേനീച്ചകളെ ശാസ്ത്രീയമായി വളര്‍ത്തി ഔഷധമൂല്യം ഏറേയുളള ചെറുതേന്‍ ഉല്‍പാദിപ്പിച്ച് ശുദ്ധമായ രീതിയില്‍ സംഭരിച്ച് വിപണനം നടത്തി കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  'ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളര്‍ത്തല്‍ രീതി നടപ്പിലാക്കല്‍' എന്ന പദ്ധതിക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തുടക്കം കുറിച്ചു. കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗോത്രവര്‍ഗ്ഗ കര്‍ഷകര്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ടി പരിശീലന പരിപാടിയുടെ ഭാഗമായി ചെറുതേനീച്ച വളര്‍ത്തല്‍,  ശുദ്ധമായ തേന്‍ശേഖരണം, തുടങ്ങിയ വിഷയങ്ങളില്‍ രണ്ടു ദിവസത്തെ ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതാണ്. കൂടാതെ തിരഞ്ഞെടുത്ത  ഗോത്രവര്‍ഗ്ഗ കര്‍ഷകര്‍ക്ക് സൗജന്യമായി  ചെറുതേനീച്ചയും അവയുടെ കൂടുകളും വിതരണം ചെയ്ത് ഗോത്രവര്‍ഗ്ഗ കര്‍ഷകരുടെ സുസ്ഥിര ഉപജീവനമാര്‍ഗ്ഗമായി പ്രയോജനപ്പെടുക എന്നതും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം 22.06.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് അവബോധന കേന്ദ്രം, ആന പുനരധിവാസ കേന്ദ്രം, കോട്ടൂരില്‍ വച്ച് അഡ്വ.ജി.സ്റ്റീഫന്‍ എം.എല്‍.എ, അരുവിക്കര നിയോജക മണ്ഡലം നിര്‍വ്വഹിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡോ. സി.ജോര്‍ജ് തോമസ്, ചെയര്‍മാന്‍, കെ.എസ്.ബി.ബി അധ്യക്ഷത വഹിക്കുകയും മെമ്പര്‍ സെക്രട്ടറി ഡോ. സന്തോഷ്‌കുമാര്‍, എ.വി  സ്വാഗതം അര്‍പ്പിക്കുകയും ചെയ്തു. ശ്രീ.ജി. മണികണ്ഠന്‍, പ്രസിഡന്റ്, കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. തുടര്‍ന്ന് കെ.എസ്.ബി.ബി, ബോര്‍ഡ് മെമ്പര്‍മാരായ ഡോ.കെ.സതീഷ്‌കുമാര്‍, ശ്രീ. കെ.വി.ഗോവിന്ദന്‍, ഡോ. കെ.റ്റി. ചന്ദ്രമോഹനന്‍ എന്നിവര്‍ 'കാലാവസ്ഥാ വ്യതിയാനകാലത്തെ വികസനവും, സുസ്ഥിര ഉപജീവനമാര്‍ഗ്ഗവും' എന്ന വിഷയത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. ജനറല്‍ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ച്ചര്‍, ഡോ.സ്റ്റീഫന്‍ ദേവനേശന്‍, തേനീച്ച വളര്‍ത്തല്‍ കൃഷിയുടെ വിശദീകരണം നടത്തി. സെക്രട്ടറി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് ശ്രീമതി. ശ്രീദേവി സുരേഷ്, വാര്‍ഡ് മെമ്പര്‍,  ശ്രീമതി. രേഷ്മി.വി.ആര്‍, വാര്‍ഡ് മെമ്പര്‍ ശ്രീ.റ്റി.എസ്സ്.അഭിലാഷ്, ഡെപ്യൂട്ടിവാര്‍ഡന്‍, അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ച്, കോട്ടൂര്‍ ശ്രീമതി. ദിവ്യ. ഡി.എഫ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരും പങ്കെടുത്തു.  

 

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തിരുവനന്തപുരo, ജഗതി,  ഗവ. ബധിര വിദ്യാലയത്തിൽ വെച്ചുനടത്തിയ  പരിസ്ഥിതിദിനാഘോഷം 

 

പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയും പഴശ്ശി ഇക്കോ ടൂറിസം ആൻറ് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയും നടപ്പിലാക്കിയ ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ചാത്തന്നൂർ നിയോജക മണ്ഡലo എം.എൽ.എ. ശ്രീ.ജി.എസ്. ജയലാൽ അവർകൾ നിർവ്വഹിച്ചു

 

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം - 22 മെയ് 2022, തിരുവനന്തപുരം പാങ്ങോട് ലോവര്‍  പ്രൈമറി സ്‌കൂളില്‍ വച്ച് നടന്നു.

 

കാര്‍ഷിക സംസ്കൃതിയെ ഉണർത്തി വിത്തുത്സവം
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു.    തനത് കാർഷിക ഇനങ്ങളുടെ സംരക്ഷകരായ കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈ മാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, തനത് വിത്തുകളുടെ പ്രദര്‍ശനം, എന്നിവയും വിത്തുത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. മാനന്തവാടി ടൗണ്‍ പള്ളി ഹാളില്‍ നടന്ന ചടങ്ങിൽ നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷതവഹിച്ചു. തനത് വിത്തിനങ്ങളുടെ സംരക്ഷക കര്‍ഷകരെ ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എ.എൻ പ്രഭാകരൻ ആദരിച്ചു. വിത്ത് കൈമാറ്റത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ ഡോ.കെ.ടി ചന്ദ്രമോഹനൻ എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപിന് നല്കി നിര്‍വഹിച്ചു.  വിത്തുത്സവ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക ജൈവവൈവിധ്യ സെമിനാറില്‍ കെ.എസ്.ബി.ബി വിഷയ വിദഗ്ധൻ പ്രൊഫ.സി.കെ പീതാംബരൻ, ഡോ, ഷാജു സി.കെ എന്നിവർ വിഷയാവതരണം നടത്തി. കേരള ജൈവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ പി.ആർ ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് റിബിൽഡ് കേരള ഇനിഷ്യേറ്റീവ് ന്റെ ഭാഗമായി കാർഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാതല വിത്തുത്സവം കേരള സംഗീത നാടക അക്കാദമി റീജിയനൽ തീയേറ്ററിൽ വച്ച് സംഘടിപ്പിച്ചു. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണൻ കൊട്ടമുറത്തിലെ ഞവര നെൽവിത്തുകൊണ്ട് പറനിറച്ച് വിത്തുത്സവം ഉദ്ഘാടനം ചെയ്തു.വേദിയിൽ തനത് കാർഷിക വിത്തിനങ്ങളുടെ സംരക്ഷകരെ മന്ത്രി ആദരിക്കുകയും ചെയ്തു.ബഹു. തൃശ്ശൂർ നിയമസഭാ മണ്ഡലം എം എൽ.എ ശ്രീ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ജൈവവൈവിധ്യ ബോർഡ് മെമ്പർ ശ്രീ. കെ.വി. ഗോവിന്ദൻ സ്വാഗതവും പറഞ്ഞു.  ബഹുമാനപ്പെട്ട മന്ത്രിയുടെ സാന്നിധ്യത്തിൽ ജൈവവൈവിധ്യ ബോർഡ് മെമ്പർ ഡോ. കെ. സതീഷ്കുമാർ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വിത്തുകൾ കൈമാറികൊണ്ട് വിത്ത് കൈമാറ്റം ഉദ്ഘാടനം ചെയ്തു. ബഹു.ഗുരുവായൂർ നിയമസഭാ മണ്ഡലം എം.എൽ.എ, ശ്രീ. എൻ.കെ.അക്ബറിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സന്ദേശം ചടങ്ങിൽ വായിക്കുകയുണ്ടായി. ഫോറസ്ട്രി കോളേജ് വകുപ്പ് മേധാവി ഡോ. എ. വി. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. വിത്തുത്സവത്തോടനുബന്ധിച്ച് നടന്ന ജൈവവൈവിധ്യ സെമിനാർ കെ.എസ്.ബി.ബി. വിഷയ വിദഗ്ധൻ ഡോ. പിതാംബരൻ സി.കെ നേതൃത്വം നൽകി. വലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് എൻ, സംസ്ഥാന ഔഷധസസ്യ ബോർഡ് സി. ഇ. ഒ. ഡോ. ഹൃദിക് ടി. കെ, കെ.എസ്.ബി.ബി. വിഷയ വിദഗ്ധൻ  ഡോ. ഷാജു സി.കെ.,  റിസർച്ച് ഓഫീസർ ഡോ. സുരേഷ് ടി. എ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  ഫാം സ്കൂൾ കർഷകർ അനുഭവം പങ്കുവച്ചു. ജില്ലാ കോർഡിനേറ്റർ, ശ്രീ. ഫെബിൻ ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച്‌ പരമ്പരാഗത നാടൻപാട്ട് കലാകാരന്മാരുടെ സംഗീത വിരുന്നും അരങ്ങേറി.

 

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷിയേറ്റീവിന്റെ ഭാഗമായി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല 'വിത്തുത്സവം' ബഹു. ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി. ഷീബ ജോർജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശ്രീ സനീഷ് ജോർജ് അധ്യക്ഷനായ ചടങ്ങിൽ തനതിനങ്ങളുടെ സംരക്ഷക കർഷകരെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ മെമ്പർ ഡോ. കെ സതീഷ്കുമാർ ആദരിച്ചു. വിത്ത് കൈമാറൽ കെ എസ് ബി ബി മെമ്പർ ശ്രീ.കെ വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്തു. കാർഷിക ജൈവ വൈവിധ്യ സെമിനാർ ഉദ്ഘാടനം   ഡോ. സി കെ പീതാംബരൻ  നടത്തി. ഡോ. ഷാജു സി കെ,ഡോ.ടി എ സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ. എം ലതീഷ് ആശംസ അറിയിച്ചു.ജില്ലാ കോർഡിനേറ്റർ ശ്രീമതി അശ്വതി വി എസ് നന്ദി അറിയിച്ചു.

 

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷിയേറ്റീവിന്റെ ഭാഗമായി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഇ എം എസ് ടൗൺഹാളിൽ നടന്ന 'വിത്തുത്സവം' പെരുമ്പാവൂർ എം എൽ എ അഡ്വ.എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈൻ അധ്യക്ഷനായ ചടങ്ങിൽ തനതിനങ്ങളുടെ സംരക്ഷക കർഷകരെ ആദരിക്കലും ആനുകൂല്യ പ്രഖ്യാപനവും നടന്നു. വിത്ത് കൈമാറൽ കെ എസ് ബി ബി മെമ്പർ കെ വി ഗോവിന്ദൻ  ഉദ്ഘാടനം ചെയ്തു. കാർഷിക ജൈവ വൈവിധ്യ സെമിനാർ ഉദ്ഘാടനം കെ എസ് ബി ബി അംഗം ഡോ.കെ.സതീഷ്കുമാർ നിർവ്വഹിച്ചു. ഡോ. സി കെ പീതാംബരൻ വിഷയാവതരണം നടത്തി. ഡോ ടി എ സുരേഷ് ചർച്ചയിൽ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ ബേബി, നഗരസഭ കൗൺസിലർമാരായ പി എസ് അഭിലാഷ്, ലത സുകുമാരൻ, അനിത പ്രകാശ്, ഷമീന ഷാനവാസ്, സിന്ധു പി എസ്, കെ എസ് ബി ബി ജില്ലാ കോർഡിനേറ്റർ ശ്രീജ കെ എസ്, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ നൂർജഹാൻ എ എം, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ വിവിധ കർഷകർ അനുഭവങ്ങൾ പങ്കുവച്ചു. വിത്തുത്സവത്തിന്റെ ഭാഗമായി വിവിധ കാർഷിക ഉത്പന്നങ്ങൾ, വിളകൾ, വിത്തുകൾ തുടങ്ങിയവയുടെ വിപണനവും നടന്നു.

 

ആലപ്പുഴയിൽ ഇന്ന് നടന്ന വിത്തുത്സവം ബഹു. അമ്പലപ്പുഴ MLA ശ്രീ. H സലാം ഉദ്ഘാടനം ചെയ്തു.ഡോ. കെ.ജി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ശ്രീ.സതീഷ്കുമാർ സ്വാഗതവും ,സബ്ജക്ട് എക്സ്പെർട്ട് ഡോ. സി.കെ പീതാംബരൻ ആമുഖ പ്രഭാഷണവും ഡോ സി.കെ.ഷാജു ആശംസയും നേർന്നു. പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ . യമുന എസ്. വിത്ത് കൈമാറ്റം നടത്തി. തുടർന്ന് നടന്ന സെമിനാറിൽ ഡോ.പീതാംബരൻ, ഡോ.കെ.ജി പത്മകുമാർ, ടി. എസ് വിശ്വൻ എന്നിവർ വിഷയാവതരണം നടത്തി.ഡോ. സുരേഷ് നന്ദി രേഖപ്പെടുത്തി.

 

റീ ബിൽഡ് കേരള ഇനീഷ്യേറ്റീവും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി നടപ്പാക്കുന്ന കാർഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിത്തുത്സവം നടത്തി. പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 സംരക്ഷക കർഷകർ അവർ സംരക്ഷിച്ച് പോകുന്ന പലതരം വിത്തിനങ്ങളും, ഔഷധസസ്യങ്ങളുമാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നു. നാടൻ നെൽവിത്തുകൾ സംരക്ഷിക്കുക, കിഴങ്ങുകൾ അടക്കമുള്ള ജൈവവൈവിധ്യ വിളകളെ സംരക്ഷിക്കുക, കൃഷിയിലെ നാട്ടറിവുകൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്നതൊക്കെയാണ് പരിപാടിയുടെ ലക്ഷ്യം. മഞ്ഞാടിയിലുള്ള പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വിത്തുത്സവം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ സി ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീമതി ബിന്ദു ജയകുമാർ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി, ജൈവവൈവിധ്യ ബോർഡ് പ്രിൻസിപ്പൽ സയിന്റിഫിക് ഓഫീസർ ഡോ. യമുന എസ് കർഷകർക്ക് വിത്ത് കൈമാറ്റം നടത്തി. ജാസ് പോത്തൻ, കൗൺസിലർ, തിരുവല്ല മുനിസിപ്പാലിറ്റി, സുബിൻ കുന്നന്താനം, ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം, അനു സോമൻ, കൗൺസിലർ, തിരുവല്ല മുനിസിപ്പാലിറ്റി, അരുൺ സി രാജൻ, ജില്ലാ കോ-ഓർഡിനേറ്റർ പത്തനംതിട്ട കേരള സംസ്ഥാന ജൈവവൈവിധ്യ എന്നിവർ സംസാരിച്ചു. വിത്ത് സംരക്ഷണം എന്ന വിഷയത്തിൽ ഡോ.തോമസ് മാത്യു ക്ലാസ് നയിച്ചു. കാർഷിക ജൈവവൈവിധ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ. ഷാജു സി. കെ ക്ലാസ് നയിച്ചു. ശ്രീ. റെജി ജോസഫ് റാന്നിയുടെ വിവിധയിനം കിഴങ്ങ് വിളകളുടെ പ്രദർശനവും, ശ്രീ ശിലാ സന്തോഷിന്റെ നൂറോളം വരുന്ന പൈതൃക നെല്ലുകളുടെയും, ശ്രീ തോമസ് എബ്രഹാമിന്റെ വിവിധയിനം പച്ചക്കറികളുടെയും, പഴവർഗങ്ങളുടെയും, ശ്രീ ഓമനകുമാർ നിരണത്തിന്റെ നെൽവിത്തുകളുടെയും, പാസ്റ്റർ ജേക്കബ് ജോസഫിന്റെ പച്ചക്കറി തൈകളുടെയും, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഏറെ ശ്രദ്ധനേടി.

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് BMC ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടി 23/3/2022 ന് എറണാകുളം ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്നു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ശ്രീ. കെ. വി. ഗോവിന്ദന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങ് ബഹു. കുന്നത്തുനാട് നിയോജക മണ്ഡലം എം എല്‍ എ അഡ്വ. പി വി ശ്രീനിജിന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ ഡോ. കെ.സതീഷ് കുമാര്‍ ആമുഖ അവതരണം നടത്തി. ശ്രീ. കെ വി ഗോവിന്ദന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ബിഎംസി കളിലെ ചെയര്‍മാന്‍, സെക്രട്ടറി, ബി എം സി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ക്ലാസ് നല്‍കിയിരുന്നത്. ജില്ലാ കോഡിനേറ്റര്‍ ശ്രീമതി ശ്രീജ കെ എസ് നന്ദി പ്രകാശിപ്പിച്ചു.

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് BMC ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടി 22/3/2022 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്നു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ ശ്രീ. കെ. വി. ഗോവിന്ദന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങ് ബഹു. സ്‌പോര്‍ട്‌സ് യുവജന ക്ഷേമ ഹജ്ജ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം MLA ശ്രീ. പി. ഉബൈദുള്ള അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യബോര്‍ഡിന്റെ ജില്ലാ തല ഓഫീസ് പ്രഖ്യാപനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. മുജീബ് കാടേരി നിര്‍വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഡോ. ജോര്‍ജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. രാവിലെയും ഉച്ചക്കുമായി ജൈവപരിപാലനവും കാലികപ്രസക്തിയും BMC അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ക്ലാസുകള്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് തോമസ്, ബോര്‍ഡ് മെമ്പര്‍ ശ്രീ. ഗോവിന്ദന്‍ എന്നിവര്‍ അവതരിപ്പിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ. പി. കെ. ഹൈദ്രോസ് കുട്ടി നന്ദി പ്രകാശിപ്പിച്ചു.

 

സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ വയനാട് ജില്ലാതല ബി.എം.സി. കൾക്കായിട്ടുള്ള ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി.കൽപ്പറ്റ നിയോജക മണ്ഡലം MLA യും മാനന്തവാടി നിയോജക മണ്ഡലം MLA യും ബിഎംസി പ്രതിനിധികൾക്കായി ഓൺലൈൻ സന്ദേശം നൽകി. ബോർഡ് ചെയർമാൻ ഡോ. സി .ജോർജ് തോമസ് അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു.മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി . നസീമ മങ്ങാടൻ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ.പി ജയരാജൻ എന്നിവർ ആശംസകൾ അറിയിച്ചു.ബോർഡ് മെമ്പർ ശ്രീ. കെ.വി. ഗോവിന്ദൻ ക്ലാസുകൾ നടത്തി.ജില്ല കോർഡിനേറ്റർ ശ്രീരാജ് പി ആർ നന്ദി രേഖപ്പെടുത്തി.

 

ഇടുക്കി ജില്ലയിലെ ബിഎംസി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജിജി.കെ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ.എം ലതീഷ് മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗങ്ങൾ ശ്രീ. കെ.വി ഗോവിന്ദൻ,  ഡോ.കെ.സതീഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ജൈവവൈവിധ്യ ബോർഡ് ഇടുക്കി ജില്ലാ കോഡിനേറ്റർ ശ്രീമതി. അശ്വതി വി എസ് നന്ദി അറിയിച്ചു.

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ നൗഷാദ് നിർവഹിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ ശ്രീ കെ വി ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ ഡോ. കെ സതീഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.

 

കോട്ടയം ജില്ലയിൽ കാണക്കാരി ഗ്രാമപഞ്ചായത്തിൽ 15/3/2022 നു ജൈവവൈവിധ്യ പാർക്കിന്റെ ഉത്ഘാടനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ മെമ്പറായ ശ്രീ കെ വി ഗോവിന്ദൻ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ്‌ ശ്രീമതി ശ്രീജാ ഷിബു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മീനു മനോജ്‌ അധ്യക്ഷത വഹിച്ചു. ബോർഡ്‌ മെമ്പറായ ഡോ. കെ സതീഷ് കുമാര്‍ ആശംസ അറിയിച്ചു. പദ്ധതി വിശദീകരണത്തിനു ജില്ലാ കോർഡിനേറ്റർ നേതൃത്വം നൽകി. പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ വികസന സൊസൈറ്റി ചെയര്‍മാന്‍ ശ്രീ. രഞ്ജിത്ത് കുമാര്‍ നിര്‍മ്മാണ രീതിയെക്കുറിച്ച് സംസാരിച്ചു.

 

ജൈവവൈവിധ്യ പരിപാലന സമിതികളുടെ  ജില്ലാതല പരിശീലനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് 15/3/2022നു സംഘടിപ്പിച്ചു. പരിശീലന പരിപാടി ബഹു. സഹകരണം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ  ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി നിർമ്മല ജിമ്മി  അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് മെമ്പറായ ശ്രീ. കെ.വി.ഗോവിന്ദൻ സ്വാഗതം ആശംസിച്ചു. ബഹു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ സാന്നിധ്യം അറിയിച്ചു. ബോർഡ്‌ മെമ്പർമാരായ ഡോ.കെ.സതീഷ് കുമാര്‍, ശ്രീ.കെ.വി. ഗോവിന്ദൻ  എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും, തെരഞ്ഞെടുത്ത ബി.എം.സി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ  നന്ദി രേഖപ്പെടുത്തി.

 

ABS Project at Chirayinkeezhu BMC, Thiruvananthapuram-  Inaugurated by Hon'ble                MLA Sri. V. Sasi and keynote address by Dr. C. George Thomas, Chairman, KSBB

 

BMC ആലപ്പുഴ ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ഡോ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ ശ്രീ കെ.വി ഗോവിന്ദൻ ,ഡോ സതീഷ് കുമാർ ഡോ.ചന്ദ്രമോഹനൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. ജില്ലാ കോർഡിനേറ്റർ നന്ദി രേഖപ്പെടുത്തി.

 

തീര സംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ ജൈവഭിത്തി നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം -  പൂവ്വാര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനു മുഖാന്തിരമായ തീരത്തു വച്ച് ബഹു. എം.എല്‍.എ. അഡ്വ. എം. വിന്‍സന്റ്  നിര്‍വഹിക്കുന്നു.

 

 

Inauguration of Sacred grove restoration program as part of Model BMC at Perumkadavila, Tvpm dist. held on 08.03.2022  by Hon. Board member of KSBB Dr. K. Satheeshkumar. BMC Chairperson presided over the function. DC described about the project. BMC convenor welcomed the gathering and secretary offered  Vote of Thanks. As part of the function, Dr.K. Satheesh Kumar planted a Njagal sapling  and president planted a Vayana at the sacredgrove

 

Sri.K.Krishnankutty,  Hon'ble Minister for Electricity, inaugurated BMC district training at Palakkad 

District level BMC training programme - Thrissur

 

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ അഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലാ തല BMC ട്രെയിനിങ്ങ് 02/03/2022 ന് ബുധനാഴ്ച രാവിലെ മുതൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ബഹു. കാഞ്ഞങ്ങാട് MLA ശ്രീ. ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.എം. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് DySP ഡോ. വി ബാലകൃഷണൻ ആശംസകൾ അറിയിച്ചു. ബോർഡ് മെമ്പർമാരായ ശ്രീ.കെ.വി.ഗോവിന്ദൻ, ഡോ.കെ.ടി. ചന്ദ്രമോഹനൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യ ചെയ്തു. ജില്ലാകോർഡിനേറ്റർ ശ്രീ.സച്ചിൻ നന്ദി പ്രകാശിപ്പിച്ചു.

 

ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് പ്രഖ്യാപനം മാർച്ചോടെ -
മന്ത്രി പി.എ മുഹമ്മദ് റിയാസ് 
 
ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് നടപ്പിലാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ടൂറിസം വകുപ്പിന്റെ കീഴിൽ പുരോഗമിക്കുകയാണെന്നും മാർച്ചോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടാഗോർ സെന്റിനറി ഹാളിൽ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് (കെഎസ്ബിബി) ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതികളുടെ (ബിഎംസി) ശാക്തീകരണത്തിനായി നടത്തിയ  ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ ചെയ്തു കൊണ്ടിരിക്കുന്നത്. ടൂറിസം സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ  ത്രിതല പഞ്ചായത്തുകളിൽ നിന്നും ഡെസ്റ്റിനേഷൻ ചാലഞ്ച് വഴി ശേഖരിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 100 കണക്കിന് ടൂറിസം ഡെസ്റ്റിനേഷനുകളാണ് ഉണ്ടാവാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ പരിപാലനം ടൂറിസം വകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്നായിരിക്കും നിർവ്വഹിക്കുക.
പൊതു മരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ നവീകരിച്ചപ്പോൾ   ഒരു കോടി രൂപയുടെ വരുമാനം മൂന്ന് മാസം കൊണ്ട്  ലഭിച്ചു.  റോഡുകളുടെ നിർമ്മാണത്തിൽ ഡിവൈഡറുകൾക്ക് പകരം ചെടികൾ നട്ടുവളർത്തി പരിപാലിക്കുന്നതിനെ  പറ്റിയും ആലോചിക്കും - മന്ത്രി പറഞ്ഞു.
പരിസ്ഥിതിയെ വീണ്ടെടുക്കാൻ  പൊതു ജനങ്ങളെ കൂടി ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമാക്കണം.  വികസനത്തോടൊപ്പം ചേർന്ന് നിന്ന് അവയെ ഫലപ്രദമായി സംരക്ഷിക്കാനായാൽ മാത്രമേ സുസ്ഥിര വികസനം സാധ്യമാവൂ മന്ത്രി കൂട്ടിച്ചേർത്തു.
എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  തദ്ദേശ ഭരണ തല കർമ്മ പദ്ധതിക്കും പരിപാടിയിൽ രൂപം നൽകി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്  അംഗങ്ങളായ കെ.വി ഗോവിന്ദൻ , കെ.ടി ചന്ദ്രമോഹൻ , ജില്ലാ കോർഡിനേറ്റർ  കെ.പി മഞ്ജു ,  തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ , ബി എം സി അംഗങ്ങൾ എന്നിവർ  പങ്കെടുത്തു.

 

 ലോക തണ്ണീര്‍ത്തട ദിനാചരണം 2022
-ഓണ്‍ലൈന്‍ മത്സര വിജയികൾ 
ഒന്നാം സമ്മാനം 
ശ്രീമതി. ഇന്ദിര കെ.വി.
കള്ളിക്കാട്ട് വീട് 
പടിയൂർ, തൃശൂർ 
രണ്ടാം സമ്മാനം
ഡോ. മാർട്ടിൻ ജി.ഡി. 
ഗോപുരതിങ്കൾ  ഹൗസ് 
അങ്കമാലി സൗത്ത് 
എറണാകുളം 
മൂന്നാം സമ്മാനം
ഡോ. അനൂപ് പി ബാലൻ 
ബി.എ.എം. കോളേജ് , തുരുത്തിക്കാട് 
പത്തനംതിട്ട 
പ്രോത്സാഹന സമ്മാനം 
നിത്യ എൻ.
ശബരി പി.റ്റി.ബി.എച്ച.എസ്.എസ്. 
അടക്കത്തൂർ, പാലക്കാട്‌ 

                                                 

 
 
District level BMC training programme on 12.01.2022 - Kannur

 

District level BMC training programme on 05.01.2022 - Pathanamthitta
District level BMC training programme on 04.01.2022 - Kollam

 

One day Workshop on ‘CARBON NEUTRAL PANCHAYATHS’ as part of ‘Capacity Building for Implementation of Biodiversity Act, 2002’  Project

 

ജൈവവൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണം: ജില്ലാതല പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം.

 

Consultative Meeting on Local Biodiversity Strategy and Action Plan- Athirappilly Gramapanchayat

 

State Level Consultative Workshop of State Biodiversity Strategy and Action Plan held on 7th and 8th December 2021
 
ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും
 

'ജൈവവൈവിധ്യ സംരക്ഷണ പരിപാലനം ജനങ്ങളിലൂടെ : സാധ്യതകളും നിയമവും' എന്ന പുസ്തകത്തിന്റെ പ്രകാശനം - ബഹു. കേരള മുഖ്യമന്ത്രിയില്‍ നിന്ന് ആദ്യപ്രതി ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏറ്റുവാങ്ങുന്നു.

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാര വിതരണം

                                                                                                                                                                                                                                                                                                       More Photos                 

 

KSBB on to update Kerala State Biodiversity Strategy and Action Plan.

 

"Ente thai" the unique plant monitoring app developed by KSBB is available in playstore.  Public can download and make use of the same to monitor the saplings planted especially under various schemes of Government Departments.

https://play.google.com/store/apps/details?id=in.nic.kerala.biomis.saplings


 

 

Kerala State Biodiversity Board has prepared  the People's Biodiversity Registers (PBRs) in  all the 1034 local bodies viz., 941 Grama Panchayats, 87 Municipalities and 6 Corporations